Pages

Monday, December 5, 2011

ബഷീർ: എഴുത്തിന്റെ അറകൾ


ബഷീർ എനിക്കെന്നും പ്രിയപ്പെട്ട എഴുത്തുകാരനാണ്. അതുകൊണ്ടു തന്നെയാണ്, ബഷീറിന്റെ ചിത്രം കണ്ടപ്പോൾ ഞാൻ അറിയാതെ നിന്നു പോയതും. ഈ അടുത്ത് വായിച്ച നല്ലൊരു പുസ്തകമാണ് ‘ബഷീർ - എഴുത്തിന്റെ അറകൾ’

ഇസ്‌ലാമിക ആത്മീയതയുടെ ആഴവും അർഥവും ആവോളം നുകർന്ന പ്രതിഭാവിസ്മയമായിരുന്നു ബഷീർ.

ബഷീറിന്റെ രചനാ സങ്കേതങ്ങളെ എങ്ങനെയാണ് വിശുദ്ധ ഖുർ‌ആനും ദൈവവിശ്വാസവും സ്വാധീനിച്ചതെന്ന വായന, മലയാളത്തിൽ വേണ്ടവിധം ഉണ്ടായിട്ടില്ല.

രാത്രികാലത്ത് ഉണർന്നിരുന്ന് ദൈവസങ്കീർത്തനങ്ങളിൽ മുഴുകിയ, ഇസ്‌ലാമിക ചരിത്രത്തെ കൌതുകപൂർവം വായിച്ചാസ്വദിച്ച, ഖുർ‌‌ആനിനെയും ഹദീഥിനേയും സൌന്ദര്യാത്മകമായി നുകർന്ന, അല്ലാഹുവിനെ ഹൃദയം നിറയെ പുണർന്ന, മറ്റൊരു ബഷീറിനെ പരിചയപ്പെടാൻ തീർച്ചയായും ഈ പുസ്തകം ഉപകരിക്കും.

പുസ്തകത്തിൽ നിന്ന്:



“.... ചരടു മന്ത്രിച്ചു കെട്ടിയാൽ ദീനം മാറുകയില്ല എന്നും ഭാഗ്യം നേടുകയില്ലായെന്നും ഒരു കാലം മുഴുവൻ കേരളീയ മുസ്‌ലിം സമുദായത്തോട് പ്രസംഗിച്ചവരുടെ ആശയപരമായ മാറ്റൊലിയാണ് ബഷീറിന്റെ ‘മന്ത്രച്ചരട്’ എന്ന കഥ.”
-ഇബ്രാഹിം ബേവിഞ്ച.


144 പേജുകളിലായി എം എ റഹ്മാൻ, ആഷാമേനോൻ, ഇബ്രാഹിം ബേവിഞ്ച തുടങ്ങിയ പ്രഗത്ഭരുടെ രചനകളെ മനോഹരമായി അനീസുദ്ദീൻ അഹ്മദ് എഡിറ്റ് ചെയ്തിരിക്കുന്നു. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം.

പ്രതീക്ഷ ബുക്സ്, വില 85.00 രൂപ

8 അഭിപ്രായം(ങ്ങൾ):

മലയാ‍ളി said...

“....ചരടു മന്ത്രിച്ചു കെട്ടിയാൽ ദീനം മാറുകയില്ല എന്നും ഭാഗ്യം നേടുകയില്ലായെന്നും ഒരു കാലം മുഴുവൻ കേരളീയ മുസ്‌ലിം സമുദായത്തോട് പ്രസംഗിച്ചവരുടെ ആശയപരമായ മാറ്റൊലിയാണ് ബഷീറിന്റെ ‘മന്ത്രച്ചരട്’ എന്ന കഥ.” -ഇബ്രാഹിം ബേവിഞ്ച.

വേണുഗോപാല്‍ said...

ഓണ്‍ ലൈന്‍ വല്ലതും തരപെടുമെങ്കില്‍ നോക്കണം. ഇവിടെ വാങ്ങിച്ചു വായിക്കാന്‍ നിവൃത്തിയില്ല

നൗഷാദ് അകമ്പാടം said...

ബഷീര്‍ മറക്കാനാവാത്ത അനുഭവമാണ്‍..
എഴുത്തിലും വ്യക്തിത്വത്തിലും..
ബഷീറിനെ നേരില കണ്ട ഒരനുഭവം ഞാനിവിടെ വിവരിച്ചിട്ടുണ്ട്..
http://entevara.blogspot.com/2010/10/blog-post.html

AFRICAN MALLU said...

thanks for this review

ഒരു കുഞ്ഞുമയില്‍പീലി said...

എഴുത്തിന്റെ ശൈലിയില്‍ വിത്യസ്തത ഉള്ള എഴുത്തുകാരാനാണ് ബഷീര്‍ ...പുസ്തകത്തെ കുറിച്ച് അറിവ് നന്നതിനു നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

റഷീദ്‌ കോട്ടപ്പാടം said...

വായിക്കണം... തീര്‍ച്ചയായും.

എം പി.ഹാഷിം said...

നന്ദി

ഷാജു അത്താണിക്കല്‍ said...

അറിവിന് നന്ദി

♣ Please Share This ♣

Labels

Amen Cyclone Gonu Eid Mubarak gaza Gonu kavitha makkalam malayalam mazha mazhathulli N D F poem QLS rain SDPI sea Sister Jesmi UAE varthamanam അബ്ദുല്‍ഹമീദ് അബ്‌ദുല്‍ഹമീദ്‌ അഭിമുഖം അയുക്തീ അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് എസ് ഡി പി ഐ എൻ ഡി എഫ് ഏകാന്തത ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കള്ള ആത്മീയത കവിത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ഡാര്‍വിനിസം തീവ്രവാദം ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദൈവം നരഹത്യ നാ‍ട്ടിലേക്ക് പലവക പുതുമഴ പുസ്തകം പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ബഷീർ ബേനസീര്‍ ഭീകരാക്രമണം മതം മദനി മഴ മാധവിക്കുട്ടി മുംബൈ യാത്ര യുക്തിവാദം റമദാന്‍ ലേഖനം വഖഫ് ബോര്‍ഡ് വര്‍ത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം ശബാബ് വാരിക ശിഹാബ് തങ്ങള്‍ സാമൂഹികം സിസ്റ്റര്‍ ജെസ്‌മി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി